തൃത്താല: തൃത്താല കേന്ദ്രീകരിച്ച് സാംസ്‌കാരിക ടൂറിസത്തിന് സാധ്യതതെളിയുന്നു. വി.ടി.ബല്‍റാം എം.എല്‍.എ. മുന്‍കൈയെടുത്താണ് സര്‍ക്കാരിന്റെ നൂറുദിനപരിപാടികളില്‍ ഉള്‍പ്പെടുംവിധം പന്തിരുകുലപ്പെരുമയാര്‍ന്ന തൃത്താലയില്‍ പാരമ്പര്യസ്രോതസ്സുകളെ കൂട്ടിയിണക്കി ടൂറിസംപദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്.
പുഴയോരത്ത് വിശ്രമസൗകര്യത്തിന് ഷെഡ്ഡുകള്‍, ലഘുഭക്ഷണശാല, പുഴയിലേക്ക് പടവുകള്‍, ബോട്ട്‌ജെട്ടി, ഉദ്യാനം, വൈദ്യുതീകരണം, തുറസ്സായസ്ഥലത്ത് ഇരിപ്പിടങ്ങള്‍ തുടങ്ങി പതിമൂന്നിന പരിപാടികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 45 ലക്ഷം രൂപ ഇതിനായി വകയിരുത്തിയതായി വി.ടി.ബല്‍റാം എം.എല്‍.എ. അറിയിച്ചു.
ജില്ലാ ടൂറിസംപ്രമോഷന്‍കൗണ്‍സില്‍, സിഡ്‌കോ, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൃത്താല റസ്റ്റ്ഹൗസില്‍ വി.ടി.ബല്‍റാം എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് പദ്ധതി ചര്‍ച്ചചെയ്തു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി, കെ.പി.സി.സി. അംഗം കെ.വി.മരയ്ക്കാര്‍, സി.ടി.സെയ്തലവി, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം.വാസുദേവന്‍, പഞ്ചായത്തംഗങ്ങളായ എം.മണികണ്ഠന്‍, ഖദീജ, യൂത്ത് കോണ്‍ഗ്രസ്പ്രസിഡന്റ് പി.എം.മധു, പി.ബാലന്‍, ഇ.രാജേഷ്, ഷരീഫ് എന്നിവരും ചര്‍ച്ചയില്‍പങ്കെടുത്തു. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലവും സന്ദര്‍ശിച്ചു.

No comments:
Post a Comment