തൃത്താല: പൊന്നാനിയില്‍നിന്ന് തൃത്താല, തൃശ്ശൂര്‍ മെഡിക്കല്‍കോളേജ്‌വഴി കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വീസ് തുടങ്ങുന്നു. പൊന്നാനി ഡിപ്പോയില്‍നിന്ന് പുറപ്പെട്ട് കുറ്റിപ്പുറം, കുമ്പിടി, തൃത്താല, കൂറ്റനാട്, പെരിങ്ങോട്, മെഡിക്കല്‍കോളേജ് വഴി തൃശ്ശൂരിലെത്തുന്നതാണ് സര്‍വീസ്. പുതിയ ബസ് ജൂലായ് 24ന് സര്‍വീസ്തുടങ്ങുമെന്ന് അഡ്വ. വി.ടി. ബല്‍റാം എം.എല്‍.എ. പറഞ്ഞു.
ഇതോടെ തൃത്താലമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവംമൂലം വലയുന്നവര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും.
No comments:
Post a Comment