തൃത്താല: സ്വന്തംമകളുടെ വിവാഹത്തിനൊപ്പം രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹസൗഭാഗ്യമൊരുക്കി സിദ്ദിഖ് മാതൃകയായി. തൃത്താലസൗത്തില്‍ താമസിക്കുന്ന കൊപ്പത്ത് സിദ്ദിഖാണ് തന്റെമകളുടെ വിവാഹത്തിനൊപ്പം സാമ്പത്തിക ശേഷിയില്ലാത്ത രണ്ടുകുട്ടികളുടെ വിവാഹംനടത്താന്‍ സഹായിച്ചത്. അച്ഛന്‍മാരില്ലാത്ത രണ്ടുപേര്‍ക്കും ഇരുപതുപവന്‍വീതം സ്വര്‍ണവും സിദ്ദിഖ് നല്‍കി. കളത്തില്‍ പരേതനായ കുഞ്ഞിമൊയ്തുവിന്റെ മകള്‍ കദീജ, കൊടിവളപ്പില്‍ സുഹ്‌റയുട മകള്‍ ഫൗസിയ എന്നിവര്‍ക്കാണ് ശിഹാബ്തങ്ങള്‍റിലീഫ് സെന്റര്‍ തൃത്താല ഘടകത്തിന്റെ സഹകരണത്തോടെ നാല്പതുപവന്റെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയത്. ദുബായില്‍ സ്വര്‍ണവ്യാപാരിയാണ് സിദ്ദിഖ്.
No comments:
Post a Comment