തൃത്താല: സ്വന്തംമകളുടെ വിവാഹത്തിനൊപ്പം രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹസൗഭാഗ്യമൊരുക്കി സിദ്ദിഖ് മാതൃകയായി. തൃത്താലസൗത്തില്‍ താമസിക്കുന്ന കൊപ്പത്ത് സിദ്ദിഖാണ് തന്റെമകളുടെ വിവാഹത്തിനൊപ്പം സാമ്പത്തിക ശേഷിയില്ലാത്ത രണ്ടുകുട്ടികളുടെ വിവാഹംനടത്താന്‍ സഹായിച്ചത്. അച്ഛന്‍മാരില്ലാത്ത രണ്ടുപേര്‍ക്കും ഇരുപതുപവന്‍വീതം സ്വര്‍ണവും സിദ്ദിഖ് നല്‍കി. കളത്തില്‍ പരേതനായ കുഞ്ഞിമൊയ്തുവിന്റെ മകള്‍ കദീജ, കൊടിവളപ്പില്‍ സുഹ്‌റയുട മകള്‍ ഫൗസിയ എന്നിവര്‍ക്കാണ് ശിഹാബ്തങ്ങള്‍റിലീഫ് സെന്റര്‍ തൃത്താല ഘടകത്തിന്റെ സഹകരണത്തോടെ നാല്പതുപവന്റെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയത്. ദുബായില്‍ സ്വര്‍ണവ്യാപാരിയാണ് സിദ്ദിഖ്.
Friday, 15 July 2011
Thursday, 14 July 2011
പലിശരഹിതവായ്‌പ അനുവദിക്കണം
തൃത്താല: വിദേശത്തുനിന്ന് തിരിച്ചെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്ക് വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങാന്‍ പലിശരഹിതവായ്പ അനുവദിക്കണമെന്ന് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സി.ടി.സെയ്തലവി ഉദ്ഘാടനംചെയ്തു. എന്‍.പി.ഉണ്ണിക്കൃഷ്ണന്‍നായര്‍ അധ്യക്ഷനായി. മാനു, കെ.വി.കുഞ്ഞുമുഹമ്മദ്, ടി.കെ.മുഹമ്മദ്, അസീസ്, കുഞ്ഞാപ്പ, റസാഖ്, അമീര്‍ എന്നിവര്‍ സംസാരിച്ചു
അഭിനന്ദിച്ചു
തൃത്താല: ചിറ്റപ്പുറം പാലത്തില്‍ ടോള്‍പിരിവ് നിര്‍ത്തലാക്കിയ സംസ്ഥാന ഗവണ്മെന്റിനെയും ഇതിന് ശ്രമംനടത്തിയ വി.ടി.ബല്‍റാം എം.എല്‍.എ.യെയും യൂത്ത് കോണ്‍ഗ്രസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പി.എം.മധു അധ്യക്ഷനായി
പൊന്നാനി-തൃത്താല വഴി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ബസ്‌സര്‍വീസ്
തൃത്താല: പൊന്നാനിയില്‍നിന്ന് തൃത്താല, തൃശ്ശൂര്‍ മെഡിക്കല്‍കോളേജ്‌വഴി കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വീസ് തുടങ്ങുന്നു. പൊന്നാനി ഡിപ്പോയില്‍നിന്ന് പുറപ്പെട്ട് കുറ്റിപ്പുറം, കുമ്പിടി, തൃത്താല, കൂറ്റനാട്, പെരിങ്ങോട്, മെഡിക്കല്‍കോളേജ് വഴി തൃശ്ശൂരിലെത്തുന്നതാണ് സര്‍വീസ്. പുതിയ ബസ് ജൂലായ് 24ന് സര്‍വീസ്തുടങ്ങുമെന്ന് അഡ്വ. വി.ടി. ബല്‍റാം എം.എല്‍.എ. പറഞ്ഞു.
ഇതോടെ തൃത്താലമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവംമൂലം വലയുന്നവര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും.
ഇതോടെ തൃത്താലമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവംമൂലം വലയുന്നവര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും.
വെള്ളിയാങ്കല്ലും തൃത്താലയും ടൂറിസംമേഖലയിലേക്ക്
തൃത്താല: പറയിപെറ്റ പന്തിരുകുലത്തിന്റെ പെരുമയുള്ള വെള്ളിയാങ്കല്ലും തൃത്താലയും ടൂറിസം ഭൂപടത്തില്‍ സ്ഥാനംനേടുന്നു. 45 ലക്ഷംരൂപ മുടക്കി സംസ്ഥാനസര്‍ക്കാരാണ് തൃത്താലയെ കേന്ദ്രീകരിച്ച് ടൂറിസംപദ്ധതിക്ക് രൂപംനല്‍കിയത്. 52 ലക്ഷംരൂപ എസ്റ്റിമേറ്റുള്ള പദ്ധതിക്ക് 45 ലക്ഷത്തിന്റെ ഭരണാനുമതിയാണ് ലഭിച്ചത്. നിര്‍മാണഉദ്ഘാടനം 25ന് നടക്കും. പന്തിരുകുലത്തിലെ വരരുചിയുടെ 12 മക്കളുടെ ചരിത്രത്തിനുകൂടി പ്രാധാന്യംകൊടുത്ത് ടൂറിസംപദ്ധതിയെ വികസിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. വി.ടി. ബല്‍റാം അറിയിച്ചു.
25ന് രാവിലെ 11ന് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനംചെയ്യുമെന്നും എം.എല്‍.എ. അറിയിച്ചു.
ചരിത്രപ്രാധാന്യമുള്ള പത്തിലേറെ സ്ഥലങ്ങളെ ടൂറിസം പദ്ധതിയുമായി കൂട്ടിയിണക്കാനും പരിപാടിയുണ്ട്. ഇതില്‍ തൃത്താലശിവക്ഷേത്രം, യജ്ഞേശ്വരംക്ഷേത്രം, പാക്കനാര്‍ കാഞ്ഞിരം, വേമഞ്ചേരിമന, പന്നിയൂര്‍ക്ഷേത്രം, പൂവിലാശ്ശേരിക്ഷേത്രം, കൊടിക്കുന്ന്‌ക്ഷേത്രം, രായിരനല്ലൂര്‍ മല, ഭ്രാന്താചലം തുടങ്ങിയവയും ചരിത്രപ്രാധാന്യമുള്ള മറ്റുസ്ഥലങ്ങളും ഉള്‍പ്പെടും.
ആദ്യഘട്ടമെന്നനിലയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഭാഗത്തെ കാഴ്ച കാണാനെത്തുന്നവര്‍ക്കായി 9,55,200 രൂപ ചെലവില്‍ ലഘുഭക്ഷണശാലയും ടോയ്‌ലറ്റുകളും നിര്‍മിക്കും. വെയിലും മഴയുമേല്‍ക്കാതെ വിശ്രമസ്ഥലത്ത് ഇരിപ്പിടം നിര്‍മിക്കാനായി 5,40,000 രൂപയും തുറസ്സായസ്ഥലങ്ങളില്‍ ഇരിപ്പിടങ്ങളൊരുക്കാന്‍ 2,80,000 രൂപയും നീക്കിവെക്കും. നടപ്പാതകള്‍ക്ക് 6,30,000 രൂപയും വകയിരുത്തും. പുഴയിലേക്കുള്ള പടവുകള്‍ക്കും പൂന്തോട്ടത്തിനും തുക അനുവദിക്കും. തെരുവുവിളക്കുകളും മറ്റും സ്ഥാപിക്കാനായി 8 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
6,50,000 രൂപ വകയിരുത്തിയ ബോട്ടുജെട്ടിക്ക് തത്കാലം അനുമതിയുണ്ടാവില്ല. പക്ഷേ, വൈകാതെ ഇതിനുള്ള സൗകര്യങ്ങളൊരുക്കും. റഗുലേറ്ററിനകത്ത് പ്രവര്‍ത്തിക്കുന്ന പാവറട്ടി കുടിവെള്ളപദ്ധതി, ഗുരുവായൂര്‍ ശുദ്ധജലപദ്ധതി എന്നിവയെക്കൂടി പരിഗണിക്കേണ്ടതിനാല്‍ മോട്ടോര്‍ബോട്ട് സര്‍വീസിന് തത്കാലം സാധിക്കില്ലെന്ന് സ്ഥലപരിശോധനനടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മത്സ്യബന്ധനത്തിനും കൂടുതല്‍ സാധ്യതയുള്ളതാണ് പദ്ധതി.

Tuesday, 5 July 2011
തൃത്താല,വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ച് 45 ലക്ഷത്തിന്റെ സാംസ്‌കാരിക ടൂറിസംപദ്ധതി
തൃത്താല: തൃത്താല കേന്ദ്രീകരിച്ച് സാംസ്‌കാരിക ടൂറിസത്തിന് സാധ്യതതെളിയുന്നു. വി.ടി.ബല്‍റാം എം.എല്‍.എ. മുന്‍കൈയെടുത്താണ് സര്‍ക്കാരിന്റെ നൂറുദിനപരിപാടികളില്‍ ഉള്‍പ്പെടുംവിധം പന്തിരുകുലപ്പെരുമയാര്‍ന്ന തൃത്താലയില്‍ പാരമ്പര്യസ്രോതസ്സുകളെ കൂട്ടിയിണക്കി ടൂറിസംപദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്.
പുഴയോരത്ത് വിശ്രമസൗകര്യത്തിന് ഷെഡ്ഡുകള്‍, ലഘുഭക്ഷണശാല, പുഴയിലേക്ക് പടവുകള്‍, ബോട്ട്‌ജെട്ടി, ഉദ്യാനം, വൈദ്യുതീകരണം, തുറസ്സായസ്ഥലത്ത് ഇരിപ്പിടങ്ങള്‍ തുടങ്ങി പതിമൂന്നിന പരിപാടികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 45 ലക്ഷം രൂപ ഇതിനായി വകയിരുത്തിയതായി വി.ടി.ബല്‍റാം എം.എല്‍.എ. അറിയിച്ചു.
ജില്ലാ ടൂറിസംപ്രമോഷന്‍കൗണ്‍സില്‍, സിഡ്‌കോ, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൃത്താല റസ്റ്റ്ഹൗസില്‍ വി.ടി.ബല്‍റാം എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് പദ്ധതി ചര്‍ച്ചചെയ്തു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി, കെ.പി.സി.സി. അംഗം കെ.വി.മരയ്ക്കാര്‍, സി.ടി.സെയ്തലവി, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം.വാസുദേവന്‍, പഞ്ചായത്തംഗങ്ങളായ എം.മണികണ്ഠന്‍, ഖദീജ, യൂത്ത് കോണ്‍ഗ്രസ്പ്രസിഡന്റ് പി.എം.മധു, പി.ബാലന്‍, ഇ.രാജേഷ്, ഷരീഫ് എന്നിവരും ചര്‍ച്ചയില്‍പങ്കെടുത്തു. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലവും സന്ദര്‍ശിച്ചു.

Monday, 4 July 2011
തൃത്താല.വെള്ളിയാങ്കല്ലിന്റെ മോടികൂട്ടാന്‍ അരക്കോടിയുടെ വികസനപദ്ധതി
തൃത്താല : പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ എം.പി.ഫണ്ടുപയോഗിച്ച് നിളയോരത്ത് വെള്ളിയാങ്കല്ലുമായി ബന്ധപ്പെടുത്തി വന്‍ ടൂറിസം വികസനപദ്ധതി വരുന്നു. 45 ലക്ഷംരൂപ ചെലവിലാണ് വെള്ളിയാങ്കല്ലിനുസമീപത്തെ 32 സെന്റ് സ്ഥലത്ത് പുതിയപദ്ധതിക്ക് തുടക്കമിടുന്നത്. ഇപ്പോള്‍ത്തന്നെ കേരളത്തിലെ ടൂറിസ്റ്റുകള്‍ക്ക് കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്ന വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം കോസ്‌വേയുടെ ടൂറിസംസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതിയെന്ന് ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.അറിയിച്ചു.
മേല്‍ക്കൂരയോടുകൂടിയ ഇരിപ്പിടങ്ങള്‍, ഇന്റര്‍ലോക്ക് ഇഷ്ടികയും പുല്ലും ഇടകലരുന്ന നടപ്പാതകള്‍, പുഴയോരത്ത് കാന്റിന്‍, അലങ്കാരച്ചെടികള്‍, പരിസ്ഥിതി സൗഹൃദ കംഫര്‍ട്ട്‌സ്റ്റേഷന്‍, അലങ്കാരവിളക്കുകള്‍ എന്നിവസ്ഥാപിക്കും. സിഡ്‌കോയ്ക്കാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല. പുഴയിലേക്ക് ടൂറിസ്റ്റുകള്‍ വീഴാതിരിക്കാന്‍ റെയിലിങ് നടത്തും. പടവുകള്‍കെട്ടി പുഴയിലേക്ക് പുതിയ കടവുകള്‍ തുറക്കും.
ലൈസന്‍സുള്ള ബോട്ട്‌ഡ്രൈവര്‍മാരുടെ അഭാവംകൊണ്ട് ബോട്ടിങ് ആരംഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും എം.പി.അറിയിച്ചു. ആദ്യമായി വഴിയോരവിശ്രമകേന്ദ്രം എന്നനിലയിലാകും പദ്ധതി നടപ്പാക്കുക.

Monday, 27 June 2011
തൃത്താല-പട്ടാമ്പി മേഖലയില്‍ 900 പേര്‍ തട്ടിപ്പിന് ഇരയായെന്ന് സൂചന ബിസയര്‍ തട്ടിപ്പ്: പട്ടാമ്പിയില്‍ 40 പേര്‍ പരാതിനല്‍കി
തൃത്താല: സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന പേരില്‍ ഷെയറെടുത്ത് ബിസയര്‍ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തട്ടിപ്പിനിരയായവരുടെ പരാതികള്‍ പട്ടാമ്പി സ്റ്റേഷനില്‍ കൂടുന്നു. ഇതുവരെ നാല്‍പ്പതോളം പേരുടെ പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
ഞാങ്ങാട്ടിരി കടവിനോടുചേര്‍ന്ന് സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുമെന്നും പറഞ്ഞാണ് ഏജന്റുമാര്‍ മുഖേന ഷെയറെടുപ്പിച്ചത്. പട്ടാമ്പി, തൃത്താല മേഖലകളിലായി 900ഓളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ 12,250 രൂപ മുതല്‍ 16,250 രൂപവരെയുള്ള ഓരോ ഓഹരിയെടുത്തവരും മൂന്നും നാലും ഓഹരി എടുത്തവരുമുണ്ട്. മൂന്നും നാലും ഷെയറെടുത്ത് ഗള്‍ഫിലേക്ക് പോയവരും ഉള്‍പ്പെടുന്നു. തട്ടിപ്പ് പുറത്തായതോടെ പരാതി നല്‍കാന്‍ നാട്ടിലേക്കുവരേണ്ട സ്ഥിതിയാണ് ഇവര്‍ക്കുള്ളത്.
പരാതിയെത്തുടര്‍ന്ന് ബിസയര്‍ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ അര്‍ഷാദ്, പാര്‍ട്ണര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഗോപിനാഥന്‍നായര്‍, ഗ്രൂപ്പ് മിനിസ്റ്റര്‍ അനീഷ് മേനോന്‍ എന്നിവര്‍ക്കെതിരെ വഞ്ചനക്കുറ്റത്തിന് നിലവില്‍ കേസെടുത്തിട്ടുണ്ട്.
തൃത്താലസ്റ്റേഷനില്‍ തട്ടിപ്പിനിരയായ മൂന്നുപേരുടെ പരാതിയാണ് ലഭിച്ചിട്ടുള്ളത് തട്ടിപ്പിനിരയായവരില്‍ പുറത്തുപറയാന്‍ മടിക്കുന്നവരുമുണ്ട്. പരാതികള്‍ വാങ്ങിയശേഷം മണിചെയിന്‍ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് സെല്ലിന് കൈമാറുകയാണ് ചെയ്യുന്നത്.

നഷ്ടമായത് ഒരുകുടുംബത്തിലെ രണ്ടുപേരുടെ ജീവന്‍
തൃത്താല: കോടനാട്‌വളവിലുണ്ടായ അപകടത്തില്‍ നഷ്ടമായത് ഒരുകുടുംബത്തിലെ രണ്ടുപേരുടെ ജീവന്‍. കൂറ്റനാട്ട്‌പോയി ബൈക്കില്‍ വരികയായിരുന്ന ചെങ്ങണംകോട്ടില്‍ മുഹമ്മദാലിയും മരുമകന്‍ ഷാനുവും കുടുംബങ്ങളുടെ അത്താണിയായിരുന്നു. മേഴത്തൂര്‍കോളനിക്കാരുടെ ഇടയിലെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടുന്ന ഷാനു ഓട്ടോഡ്രൈവറായിരുന്നു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് ഷാനു ഡ്രൈവറായതോടെയാണ് അല്പം ആശ്വാസമായത്.
അലി ദീര്‍ഘകാലമായി അറവുശാലയിലും പിന്നീട് വിദേശത്തും തൊഴിലെടുത്തിട്ടുണ്ട്. സഹോദരി സുഹറയുടെ വീടിനടുത്തായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഏതാനും മാസമായിട്ടാണ് ഇവിടെനിന്ന് താമസംമാറ്റിയത്.
ജനങ്ങള്‍ക്കിടയില്‍ എപ്പോഴും സജീവമായിരുന്ന ഷാനുവും അലിയും ഓര്‍മ്മയായത് ഇവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. തൃത്താല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Sunday, 26 June 2011
വീട്ടമ്മയെ ഫോണില്‍ ശല്യംചെയ്തയാള്‍ അറസ്റ്റില്‍
തൃത്താല: വീട്ടമ്മയെ ഫോണില്‍വിളിച്ച് ശല്യംചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൃത്താലയിലെ വീട്ടമ്മയെ ഏതാനുംദിവസമായി ഫോണില്‍ ശല്യംചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് തൃശ്ശൂര്‍ എസ്.എന്‍.പുരം പനങ്കാട് സിജിലേഷിനെ (24) യാണ് തൃത്താലപോലീസ് അറസ്റ്റുചെയ്തത്
Saturday, 25 June 2011
അത്താണിക്കടവില്‍നിന്ന് 100ചാക്ക് മണല്‍ പിടികൂടി
തൃത്താല: അത്താണിക്കടവില്‍നിന്ന് 100 ചാക്ക് മണല്‍ പിടിച്ചെടുത്തു. തൃത്താല വില്ലേജ് ഓഫീസര്‍ രാധാമണിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മണല്‍ പിടിച്ചെടുത്തത്. അത്താണിക്കടവില്‍നിന്ന് സമാന്തരറോഡിലൂടെ അനധികൃതമായി മണല്‍ കടത്തുന്നത് പതിവായ പശ്ചാത്തലത്തിലാണ് നടപടി
Friday, 24 June 2011
തൃത്താല-കുമ്പിടി റോഡില്‍ വെള്ളക്കെട്ട്
തൃത്താല: തൃത്താലയില്‍നിന്ന് കുമ്പിടിക്കുപോകുന്ന റോഡിലെ വെള്ളക്കെട്ട് വാഹനയാത്രയ്ക്കും ഇരുചക്രവാഹനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പലഭാഗത്തും കാനയില്ലാത്തതിനാല്‍ വെള്ളം കെട്ടിക്കിടക്കയാണ്.
റോഡിലെ കുഴികളും ഈ വെള്ളക്കെട്ടിനടിയിലായതിനാല്‍ അപകടസാധ്യത ഏറെയാണ്. തൃത്താല ഹൈസ്‌കൂള്‍, കുമ്പിടിതിരിവ്, പട്ടിത്തറ, ചിറ്റപ്പുറം ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് അപകടകാരണമാകുന്നു.
റോഡിലെ കുഴികളും ഈ വെള്ളക്കെട്ടിനടിയിലായതിനാല്‍ അപകടസാധ്യത ഏറെയാണ്. തൃത്താല ഹൈസ്‌കൂള്‍, കുമ്പിടിതിരിവ്, പട്ടിത്തറ, ചിറ്റപ്പുറം ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് അപകടകാരണമാകുന്നു.
Thursday, 23 June 2011
മണല്‍കടത്തിനെതിരെ നടപടി
തൃത്താല: അനധികൃത മണല്‍കടത്ത് ശക്തമായതോടെ തൃത്താലയില്‍ പോലീസ് നടപടി തുടങ്ങി. കടവ്ഭാഗത്തുനിന്ന് ഒരു ലോറിയും ഒരു ടിപ്പറും എസ്.ഐ.യുടെ നേതൃത്വത്തില്‍ പിടിച്ചു. മണല്‍ കടത്ത് വ്യാപകമായതിനാല്‍ ഉന്നതതലങ്ങളില്‍ ജനങ്ങള്‍ പരാതിനല്‍കുകയുംചെയ്തു. പുഴയിലെ മണലെടുക്കുന്ന ഉപകരണങ്ങളും നശിപ്പിച്ചു.
Wednesday, 22 June 2011
ബിസയര്‍തട്ടിപ്പ് തൃത്താല-പട്ടാമ്പി മേഖലയിലും
തൃത്താല: സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന പേരില്‍ ഷെയറെടുത്ത് ബിസയര്‍ഗ്രൂപ്പ് ഓഫ് കമ്പനി തട്ടിപ്പിനിരയായവര്‍ പട്ടാമ്പിയിലും തൃത്താലയിലും രംഗത്തുവന്നു. പട്ടാമ്പിസ്വദേശി അസ്‌ക്കര്‍ (36), ഞാങ്ങാട്ടിരിസ്വദേശി ഉസ്മാന്‍ഹാജി (65) എന്നിവരാണ് യഥാക്രമം പട്ടാമ്പി-തൃത്താല പോലീസ്‌സ്റ്റേഷനുകളില്‍ പരാതിനല്‍കിയത്.
ഉസ്മാന്‍ഹാജിയില്‍നിന്ന് 48,750 രൂപയും അസ്‌ക്കറില്‍നിന്ന് 14,230 രൂപയും ഷെയറായി വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പട്ടാമ്പി-തൃത്താല മേഖലകളില്‍ 900ത്തോളംപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. അറുപതോളം പേര്‍ രണ്ടുദിവസംമുമ്പ് പട്ടാമ്പിസ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.
ഞാങ്ങാട്ടിരിമേഖല കേന്ദ്രീകരിച്ച് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുമെന്ന് അറിയിച്ചാണ് ഇവര്‍ ഷെയറെടുപ്പിച്ചത്. 1500 പേരായാല്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ബിസയര്‍തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഇവര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. 12,250 മുതല്‍ 16,250 രൂപവരെ ഷെയറായി വാങ്ങിയിരുന്നു. ഇതില്‍ രണ്ടും മൂന്നും ഷെയറെടുത്തവരുമുണ്ട്. പരാതിയിന്മേല്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Tuesday, 21 June 2011
ആയിരത്തോളം ചാക്ക് മണല്‍ പിടിച്ചു....
തൃത്താല : ഞാങ്ങാട്ടിരി, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് മണല്‍ലോറികള്‍ പിടിച്ചു. തിങ്കളാഴ്ച വൈകുന്നേരം നിയമാനുസൃതപാസ് ഇല്ലാതെ കടത്തുകയായിരുന്ന രണ്ടുലോറി മണല്‍ തൃത്താല പോലീസാണ് പിടിച്ചത്. കൂടാതെ, ആയിരത്തോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന തൃത്താല വി.കെ. കടവിലെ മണല്‍ചാക്കുകളും പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.
തൃത്താല യജ്ഞേശ്വരംക്ഷേത്രത്തില്‍ മോഷണം
തൃത്താല: യജ്ഞേശ്വരംക്ഷേത്രത്തില്‍ മോഷണം നടന്നു. കഴിഞ്ഞദിവസം രാത്രിയാണ് ഭണ്ഡാരവും അലമാരയും കുത്തിത്തുറന്ന് മോഷണം നടത്തിയത്.
വിദ്യാര്‍ഥികളെ ആദരിച്ചു
തൃത്താല: പഠനമികവ് തെളിയിച്ച വിദ്യാര്‍ഥികളെ വി.ടി.ബല്‍റാം എം.എല്‍.എ. ആദരിച്ചു.
പത്താംതരത്തിലെയും പ്ലസ്ടുവിലെയും ഉന്നതവിജയികളെയാണ് ആദരിച്ചത്. തൃത്താല മേഖലയിലെ മുഴുവന്‍കുട്ടികള്‍ക്കും അവാര്‍ഡും ഉപഹാരങ്ങളും നല്‍കി.
വി.ടി.ബല്‍റാം എം.എല്‍.എ. ഉപഹാരങ്ങള്‍ നല്‍കി. സി.പി.മുഹമ്മദ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ. കരീം, കൃഷ്ണകുമാരി രവി, സി.ടി.സെയ്തലവി, പി.എം.അസീസ്, എ.എം.അബ്ദുള്ളക്കുട്ടി, പി.എം.മധു, പി.ബാലന്‍, കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വൈദ്യുതിപ്രശ്‌നം: എം.എല്‍.എ. യോഗംവിളിച്ചു
തൃത്താല: തൃത്താലമേഖലയിലെ വൈദ്യുതിപ്രശ്‌നത്തിന് പരിഹാരംകാണാനായി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് യോഗം തൃത്താല റസ്റ്റ്ഹൗസില്‍ നടക്കുക. സബ് എന്‍ജിനിയര്‍ തസ്തികയ്ക്കുമുകളിലുള്ള, തൃത്താലമേഖലയിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ. അറിയിച്ചു.
അധ്യാപകസംഗമം
തൃത്താല പഞ്ചായത്തുതല അധ്യാപകസംഗമം വി.ടി.ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സ്വര്‍ണകുമാരി അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ പി.എന്‍.സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍.വാസന്തി, കൃഷ്ണകുമാരി രവി, സാബിറ, ശ്രീനിവാസന്‍, ഉണ്ണിക്കൃഷ്ണന്‍, സത്യന്‍, അരവിന്ദാക്ഷന്‍, പ്രഭാകരന്‍, അച്യുതന്‍, റാണി എന്നിവര്‍ പ്രസംഗിച്ചു.
Monday, 20 June 2011
യുവജനക്ഷേമത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും -മന്ത്രി ജയലക്ഷ്മി
തൃത്താല: യുവാക്കളുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് യുവജനനയം അനിവാര്യമാണെന്ന് സംസ്ഥാന യുവജനക്ഷേമകാര്യവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി. തൃത്താല നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്‌കമ്മിറ്റി സംഘടിപ്പിച്ച യുവസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യുവജന ക്ഷേമത്തിനായി ഒരുമാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുവസംഗമം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനംചെയ്തു.യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം.മധു അധ്യക്ഷനായി. വി.ടി.ബല്‍റാം എം.എല്‍.എ., ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റി പ്രസിഡന്റ് പി.വി.മുഹമ്മദാലി, പി.ബാലന്‍, സാലിദ്, പ്രസിഡന്റ് എ.എം.അബ്ദുള്ളക്കുട്ടി, പി.റഷീദ, സാവിത്രി, കൃഷ്ണകുമാരി രവി, ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.
നിളയോരം ....
നിളയോരം ....യൂസഫ് ഷാ വി കെ കെ .ചന്ദ്രിക പാലക്കാട്
മഴ പെയ്‌തു തുടങ്ങിയതോടെ നിള നിറകവിയാന്‍ തുടങ്ങി. കാലവര്‍ഷം അതിന്റെ മുര്‍ധന്യതയില്‍ എത്തിയപ്പോള്‍ പഴയ പ്രതാപം ഓര്‍മ്മിപ്പിച്ചു കൊണ്ട് നിള ഇരുകരയും മുട്ടിയൊഴുകാന്‍ തുടങ്ങി. മണല്‍ മാഫിയയുടെ കരാള ഹസ്‌തങ്ങളാല്‍ മാറു പിളര്‍ക്കപ്പെട്ട നിളക്ക് ആശ്വാസമാകുന്നത് മഴക്കാലമാണ്. കുത്തിയൊഴുകുന്ന നിളയെ നെടുവീര്‍പ്പോടെ നോക്കികാണുകയാണ് പ്രകൃതി സ്‌നേഹികള്‍ ഒഴുക്കിലെത്തുന്ന മണല്‍ത്തരികളെ വേനലാകുന്നതോടെ കൊത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മണല്‍ മാഫിയ.
Sunday, 19 June 2011
ഭൂരിപക്ഷം കുറവാണെന്നത് ജാഗ്രതയുള്ള ഭരണമുണ്ടാക്കും -വി.എം. സുധീരന്‍
തൃത്താല: സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷം കുറവാണെന്ന ധാരണ തെറ്റാണെന്നും ഇത് ജാഗ്രതയോടുകൂടിയ ഭരണമുണ്ടാക്കാന്‍ കാരണമാകുമെന്നും കോണ്‍ഗ്രസ്‌നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമിന്റെ ഓഫീസ് കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കയായിരുന്നു സുധീരന്‍.
യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാന്‍ പി.വി. മുഹമ്മദാലി അധ്യക്ഷനായി. സി.പി. മുഹമ്മദ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ. കരീം, പി.എം. അസീസ്, എ.എം. അബ്ദുള്ളക്കുട്ടി, .പി.എം. മധു, പി. ബാലന്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Thursday, 16 June 2011
തൃത്താലയില്‍ അനധികൃത ക്വാറികള്‍; സംരക്ഷണമില്ലാതെ തൊഴിലാളികള്‍
തൃത്താലമേഖലയില്‍ അനധികൃതക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം.മേഖലയില്‍ ക്വാറികളുമായി ബന്ധപ്പെട്ട് 1000ത്തിലധികം തൊഴിലാളികളാണ് പണിയെടുക്കുത്. മതിയായരേഖകളില്ലാതെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്.
പടിത്തറയില്‍ മാത്രം 25 ഓളം ക്വാറികളുള്ളതില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് രേഖകളുള്ളത്. മഴക്കാലമായതിനാല്‍ അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആലൂരിലെ ഒരു ക്വാറിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.ശനിയാഴ്ച രണ്ട് യൂനിയന്‍ തൊഴിലാളികള്‍ക്കും ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ ക്വാറിതൊഴിലാളികള്‍ക്കും പരിക്കേറ്റു.
എന്നാല്‍ വിഷയം ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജിയോളജി, റവന്യൂ, വകുപ്പുകളുടെ അനുമതിക്കുശേഷം പഞ്ചായത്തിന്റെയും സമ്മതപത്രമുണ്ടങ്കിലേ പ്രവര്‍ത്തിക്കാനാവൂ.
എന്നാല്‍ കഴിഞ്ഞദിവസം ഇത്തരം ക്വാറികള്‍ക്ക് രേഖകളുടെ അഭാവത്താല്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച് നോട്ടീസ് നല്‍കിയതായി പട്ടിത്തറവില്ലേജ് ഓഫിസര്‍ ടി.പി.കിഷോര്‍ അറിയിച്ചു. തൃത്താലയില്‍ ഇത്തരം ക്വോറികള്‍ക്ക് നേരത്തെ വില്ലേജ് ഓഫിസര്‍ രാധാമണി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ക്വാറികളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും മതിയായവിധം സംരക്ഷണം നല്‍കണമെന്ന് പട്ടിത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹി വി.അബ്ദുള്ളകുട്ടി ആവശ്യപ്പെട്ടു.

തൃത്താല എ.ഇ.ഓഫിസ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തം.!
തൃത്താല ആസ്ഥാന മായിപ്രവര്‍ത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസ് സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി. നിലവില്‍ തൃത്താല സെന്ററിലെ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. ഓഫിസിനകത്തും അസൗകര്യങ്ങള്‍ നിരവധിയാണ്. ഓഫിസിന്റെ നെയിം ബോര്‍ഡ് മറ്റൊരു സ്ഥാപനത്തിന്റെ മുകളിലാണ് വെച്ചിരിക്കുന്നത്. ബോര്‍ഡ് നോക്കിപ്പോയാല്‍ നേരെചെന്നെത്തുക വ്യാപാരസ്ഥാപനത്തിലാണ്. അതേസമയം, തൃത്താല വെള്ളിയാങ്കല്ല് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങള്‍ ഉപയോഗമില്ലാതിരിക്കയാണ്. പ്രസ്തുത ഓഫിസ് അവിടേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ തൃത്താല ഓഫിസിലെത്തുന്നവര്‍ ട്രഷറിആവശ്യങ്ങള്‍ക്ക് വീണ്ടും ബസ്‌പിടിച്ച്‌പോവേണ്ട സ്ഥിതിയാണ്.
തൃത്താല ബ്ലോക്ക് ആസ്ഥാനമെന്നനിലയില്‍ കൂറ്റനാട് മിനിസിവില്‍ സ്‌റ്റേഷന്‍ മാതൃകയില്‍ നിരവധി സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്ക് എ.ഇ.ഓഫിസ് മാറ്റിയാല്‍ ട്രഷറിയിലെത്താനും എളുപ്പമാണ്. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ബസ് സ്റ്റാന്റിന് മുകളില്‍ ഒഴിവുകളുണ്ട്. ഇവിടേക്കും പ്രവര്‍ത്തനം മാറ്റാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്ന് അധ്യാപകസംഘടന അറിയിച്ചു.

തൃത്താല എം.എല്‍.എ. ഓഫീസ് ഉദ്ഘാടനം
Wednesday, 15 June 2011
മുക്കടെക്കാട്ട് നേത്രചികിത്സാലയം പ്രവര്‍ത്തനംതുടങ്ങി .
തൃത്താല: മുക്കടെക്കാട്ട് പാരമ്പര്യ നേത്ര ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ. വി.ടി.ബല്‍റാം എം.എല്‍.എ. നിര്‍വഹിച്ചു. തൃത്താല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സ്വര്‍ണകുമാരി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ശ്രീനിവാസന്‍, മുന്‍ എം.എല്‍.എ. ഇ.ശങ്കരന്‍, കെ.പി.സി.സി. അംഗം കെ.വി.മരക്കാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.മുഹമ്മദാലി, എ.എച്ച്. തൃത്താല, ടി.ഗോപാലന്‍ ഡോ.സുജിത്മുക്കടെക്കാട്ട് എന്നിവര്‍ സംസാരിച്ചു
വ്യാപാരി-വ്യവസായി ഏകോപനസമിതി യോഗം
തൃത്താല: വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ തൃത്താലയൂണിറ്റ് വാര്‍ഷിക പൊതുയോഗം ജില്ലാസെക്രട്ടറി കെ.എ.ഹമീദ് ഉദ്ഘാടനംചെയ്തു. തൃത്താലയൂണിറ്റ് പ്രസിഡന്റ് എ.കെ.സോമനാഥന്‍ അധ്യക്ഷനായി. എന്‍.സുബ്രഹ്മണ്യന്‍, പി.ടി.മൊയ്തീന്‍, കെ.സലിം, എം.പി.അസീസ്ഹാജി എന്നിവര്‍ സംസാരിച്ചു.
Monday, 13 June 2011
തൃത്താല എം.എല്‍.എ വി.ടി.ബി യെ കുറിച്ച്.....
I always wanted to be a politician - VT Balram MLA
He is just 32 years old. He has four degrees [B.Sc (Chemistry), B.Tech (Electrical), MBA and LL.B.] to his credit. He is now one of the youngest MLA of Indian National Congress (INC) representing a known left bastion Thirthala. He is part of the so called “Rahul Brigade”; he is “Amul Baby” for former Chief Minister of Kerala V S Achuthanandan; he is one of the most promising young leaders of Congress in Kerala; he is none other than VT Balram MLA. Here is an interview VT Balram gave to Scaling New Heights – one of his first interviews he gave after he was elected as MLA last month. VT as he is known among his friends, well wishers and party circle talks about his politics, his vision for his constituency, his family and more in this interview.
VT Balram MLA |
Welcome to this interview. You are now VT Balram MLA, representing Thirthala constituency in Kerala Assembly. If at the beginning of this year if someone has come and told you that you will be a MLA in another 5 months what could have been your reaction. Was this a dream come true for you?
It’s a dream partly fulfilled. Reaching a particular position is not that important. At the same time, you need some authority to do something substantially. For me, becoming an MLA is not an end in itself, but only a means to perform my social obligations in the way I wanted it to be.
I have aimed at contesting this election sufficiently earlier, but Thrithala was not my first preference.
You secured first rank in B.Sc. (Chemistry), has a degree in Electrical Engineering, MBA in Marketing and Systems and LL.B. After getting all these degrees, normally a person will try to get a job but you choose to become a full time politician. What made you do take that decision?
I was a full-time politician during all this period. I had made up my mind so very earlier, may be when I was in my ninth standard. All these courses I did were in a way to prolong my “student-ship” and to continue in student politics.
However, I think that even after taking a job, one can be political to a reasonable level. You can involve in social and political activities at any time, if you have a will and commitment. You can prioritize your time that way.
Making of a politician - VT Balram during his college days |
How does your college days during your B.Sc, B.Tech, MBA and LL.B shaped the politician in you?
As I said, I was a full-time politician during all these times. But all these different courses gave me a variety of experience in campus life, perhaps very few others have had. I did by BSc in a normal Arts and Science college set up, my B.Tech in a pakka (true) professional college atmosphere, MBA in a university campus, and the LLB at a ‘semi-professional’ and ‘semi- arts and science’ set up of a government law college.These courses, apart from a peripheral idea of a variety of subjects, gave me sufficient time to engage with a complete generation of youngsters coming from different social, cultural and economic backgrounds. That would have helped me much in my career as a social and political worker.
You were the Senate member in University of Calicut from 1998-2001 and then again from 2005-2007; University Union Councilor from Sreekrishna College in 1997 and from Govt Engineering College , Thrissur in 2002. All these responsibilities require you to spend so much time away from class but still you came out with flying colors in academics. Can you please throw some light into how you manage studies and politics together?
I don’t think our curriculum is so tough that one couldn’t manage to get a pass or even a first class. I used to study intensively only during the exam days, and the rest of the year gives you ample time to engage in other activities. Anybody with a reasonable IQ could manage that way. It’s important how you plan yourselves.
You were the election coordinator for the Congress Party in the 2009 parliamentary election in the Raebareli constituency where Congress President Mrs Sonia Gandhi contested. Can you tell us some of your experiences working for Sonia Gandhi in Raebareli constituency?
One of the election posters of VT Balram |
Till then I didn’t have a first hand experience with north Indian politics. I spent almost a month campaigning at the booth level, organizing our workers and constituting booth committees. I found it surprising that the party didn’t have a rigid structure below the district level, whereas here in Kerala we have full-fledged booth level and panchayat level committees. I was surprised by the level of caste-consciousness among the people. When I said my name as V.T.Balram, they repeatedly asked about the absence of any ‘Surnames’.
From the local people I came to know that majority of the grass roots development activities have taken place only during the last term of the UPA government, in terms of NREGA, PMGSY, IAY, Bharat Nirman, RGGVY etc. Still there is a need to do a lot of improvements in our rural infrastructure.
You are 32 years old now. You have four academic degrees, elected as state general secretary of Youth Congress and now MLA from Trithala constituency. Too many things in a short span of time… How do you see that?
I differ, when you say it’s all in a short span of time. May be the notable achievements came only recently, but I have put in almost 16 years into this field. It is not the case with me alone; most of our generation of young politicians has started their activities at the age of 15 or 16. They all have risked their individual career prospects for the sake of something they believe in.
You were part of the “Rahul Brigade” – nominees of Rahul Gandhi to contest the assembly elections from Kerala. If Rahul Gandhi has to recommend your name he must have been impressed by your activities earlier. Can you tell us your association with Rahul Gandhi?
My association with Rahulji is not personal. It’s at the political level, as I am a member of the Youth Congress and he is the AICC general secretary-in charge. He has a separate institutional mechanism to determine the abilities and contribution of each YC leader across the country. I believe that I have been chosen by him through this system. Earlier I was fortunate to have some assignments from his office like coordinating his ‘Young Professionals’ Meets’ in many states. In him, we see a man determined and destined to bring in ‘the change’ we deserve. In him, we see the prospects of an emerging India where youngsters play an important role in nation-building.
Your reaction on former Chief Minister of Kerala V S Achuthanandan calling Rahul Gandhi “Amul Baby”
Shri. V.S. Achuthanandan is known for such derogatory remarks on others. However, it is highly unfortunate from an octogenarian leader like him to make such a comment on Rahul Gandhi who inspires a whole generation.
But one thing is to be noted. India is one of the youngest nations in the world; we have more number of youngsters than in any other country, perhaps except China . Therefore, it’s quite natural that we need more youngsters in to the field of politics too. Just as we demand 50% reservation for women, we should also ensure a representation of youth in politics and governance proportional to their share in the population.
Experience is a good thing. But when we look at the utility aspect, the experiences of many of our senior leaders are obsolete and are not much beneficial for governance of a modern state. The technologies and the way we look at things are changing very fast. The freshness of youngsters may be more relevant in such a context. That may be the reason why we see most of the young politicians as better performers than many of the senior people.
When your candidature was announced by the Indian National Congress (INC) did that came as a shock to you or you were expecting that?
No, as I have already said, I was expecting it. But to some others, it may have been a shock. I had full confidence in the wisdom of our all India leadership to put forward more youngsters, especially in tough seats like Thrithala. We had tried this in the last local body elections too, and was a huge success.
West Bengal voted for Mamta Banerjee while Thirthala voted for VT Balram, two bastions of Left Front being uprooted |
Trithala is traditionally a left bastion. So when the INC asked you to contest from Trithala did you ever thought that you are going to win? Can you share your campaign experiences?
Sure. I was expecting a win from the very outset itself. You are true that Thrithala is a left bastion for the last 20 years. And after the last delimitation of constituencies, situation had become worse for us. But still, thanks to the total disregard to development from the previous legislators, the people of Thrithala were looking for a change. I think I could emerge as a credible alternative in their eyes.
Many youngsters, who were never active in any political activity before, enthusiastically came forward for my campaigns. It was a real carnival of youngsters, children, women whom you don’t see in a normal election campaign. There were extensive supports from even abroad, especially from the Middle East .
VT Balram thanking people after the election victory in Thirthala |
I remember in the middle of the campaigning you have posted in Facebook your bank account number and asking well wishers to transfer money to your account to be used for your election work. You hail from a middle class family and you cannot afford to spend a lot of money for election campaign. Even though INC will give you some portion of your election expenses, the candidate has to raise a substantial amount of his/her election expenses. How did you raise and managed your election expenses?
My party gave me enough financial support for my campaigns. Many well wishers too donated generously to the election fund. Actually the Facebook initiative was just an experiment; and the response was encouraging; many of my earlier college mates and other friends contributing small but valuable amounts. The importance of such a method is that you get “pure” money donated out of love and solidarity. You won’t need to depend much on established sources which are normally corrupt. Now I have a confidence that if sufficiently followed up, this can be a great source of funds in the elections to come.
Let me ask you about Kerala Students Union (KSU) since you started your political career in KSU. Do you think that the Congress leadership in Kerala needs to invest more time, energy and money to revive KSU in campuses in Kerala?
Certainly. Most of our present leaders have come through KSU, but they have not given adequate support to the KSU workers who face tough challenges in campuses. The SFI and other communal organisations have brought in a culture of violence in to the campus politics. At least moral support has to be given to the KSU workers to face them with confidence.
With the people of Thirthala constituency during election campaign |
As an MLA you may have set goals for yourself for Thirthala constituency, right? So what are your goals for next 1 year; end of 2 years; end of 3 years; and end of 5 years;
My first priority would be to ensure adequate drinking water throughout my constituency. The Pavaratty scheme supplying drinking water to 4 panchayats is becoming obsolete. I have suggested a thorough revamp of the scheme. The cost is a bit high, but I am working on it to prompt the government to take it up as a special scheme.
The situation of the rural infrastructure is very pathetic. PWD and village roads need to be renovated on a priority basis. There are many public assets which are underutilized. No hospitals in the government sector have achieved the CHC status in reality, despites declarations in that regard. There are many prospects for tourism, especially health and culture tourism.
The rejuvenation of Bharata puzha is very imperative. We need to crush the illegal sand mafia killing the river very fast.
There are many more things to do, to exhibit a steady and sustainable development model.
Youth Brigade of Congress Party in Kerala Assembly From Left: PC Vishnunath, VT Balram, Shafi Parambil and Hibi Eden |
Thanks to Rahul Gandhi, so many Youth Congress and KSU leaders got seat this time in the Kerala Assembly election which is unprecedented as far as Congress party in Kerala is concerned and more than 60% of them have won the election. Do you think this will give a boost to Youth Congress and KSU and revive it to the level of the golden past when leaders like Omman Chandy, A K Antony, Vayalar Ravi etc were at the helm of Youth Congress and KSU?
The representation we got in this election is unprecedented. We thank Rahulji for that. But parliamentary accommodation of individual leaders is not our motto. We realize that we need to take up issues of common man’s interest. We need to ensure that the government works to fulfill its commitments given at the time of elections. In that way, we would act as a ‘corrective force’ within our party. We are confident that this would attract more youngsters to our fold who want development of the state.
Who is the politician whom you respect and admire most in Kerala and why?
I have no individual role models. And I don’t think there is any need of it. But I admire leaders like A.K.Antony, Oommen Chandy and VM Sudheeran for more than one reason.
Your views about Chief Minister Oommen Chandy, KPCC President Ramesh Chennithala, Defense Minister A K Antony and Civil Aviation Minister Vayalar Ravi?
All are capable and inevitable leaders of my party. OC is one of the most dynamic and visionary leaders we ever had. I always admire his speed and administrative capabilities. AK is incomparable to anyone else, not even in Kerala politics, but also at the national level. He is a source of inspiration for youngsters like me. His steadfastness, austerity and sincerity in dealing with issues are the most important qualities that attracted me. Rameshji is a brilliant organizer. He has put up a strong organisation giving full support to the administration. I had not got sufficient opportunity to work with Vayalarji, but still I admire him for his love for party workers. He is one of the most knowledgeable leaders we have.
VT Balram fasting in front of Thrissur Corporation to ban Endosulfan |
You are one politician who is very active in social networking sites like Orkut, Facebook etc. I have seen you interacting with lot of people from across the globe in so many forums like Kerala Politics community in Orkut. Now how much these social network sites have shaped the politician in you?
Very much. I had been in to social networking for the last 4-5 years. Discussions in Orkut, Facebook and other google groups like FEC give valuable inputs on many issues. There are instances when I go through such discussions before delivering a public speech. Participating in such discussions helps you to know the different aspects of an issue, which is beneficial for any politician.
Apart from that, I had got many new friends who regularly give me advices and shower constructive criticisms on everything I do. It’s always nice to have such a team of good friends.
Dr Tharoor has landed in trouble using Twitter after becoming a Minister and has to resign later. Now you have become a MLA. Do you plan to reduce or increase your interactions in social media? If you are planning to increase the interactions can you tell us what all you are planning to do if you already made up the mind?
Dr. Tharoor did not resign due to his tweets. He resigned in response to allegations against him related to the IPL issue. Anyway his experience with Twitter gives any politician valuable lessons to be cautious while using social media. I would love to increase my interactions through social media, provided the time permits.
Let us talk some politics now. Congress in Kerala had always strong groups within the party and it was both curse and blessing to the party. Group fight during the last UDF governments headed by A K Antony and Omman Chandy reached such a peak that it threatened to destroy the party itself. There was a time during the last five years that there were no such big group activities in Congress. But now in the selection of Congress ministers the group equations have come to the picture again with MLA’s identified with two prominent group getting node to become the ministers. What are your thoughts on the revival of group activities in Congress?
Congress party has learnt a lot from its previous experiences. Therefore, I don’t foresee any factional activities in the future in the level we had earlier. But I do agree that there could be a better team from the Congress party in to the cabinet.
Do you have a group in Congress? If yes which?
As of now, No. I have been traditionally aligned with the ‘A’ fraction, but for the last few years, none of our generation leaders are actively involved in group activities.
Now the UDF government of Omman Chandy has razor thin majority. Do you think this government can complete 5 years? What makes you think so?
Sure, we will complete the full term. The thin majority would make the government more cautious and more responsible. We need to assess a government not on the basis of the number of days it is in office, but by the commitments it fulfilled. I hope our new government would have a high ranking based on this standard.
Some lighter moments |
Now some personal questions… I know you are youngest in a family of 6 brothers. Your father is a retired primary school teacher and mother is a house wife. How does your family helped you shaped the politician in you?
I belong to a traditionally agrarian background. My father was the only earning member of my family supporting 6 school going children. All of us were good in studies and my brothers managed to find their own jobs through hard work. We didn’t have much of a political background. Though my family was not that supportive of my political activities in the beginning, they never put a strong objection to it. I am much obliged to them for that.
You have so many degrees in hand and no job other than being a politician – this was your credential when you married. How did your wife, Anupama take it at the time of marriage? A girl who is getting married will always want to see her husband having some secure job, right?
By the time I got married, I had enrolled as an advocate in Thrissur. However, as with any junior lawyer, the income from the profession was much lower. Still, Anupama was willing to join me. I still wonder from where she got that courage! From there on she is my backbone in all my activities.
You may be a very busy person now being an MLA. You as a father and a husband have lot of responsibilities at home. How do you balance your political and personal life?
Things are getting harder these days. I couldn’t see my two months old son for a whole month during the campaign days. It was a difficult situation. Still Anu managed it well. I hope to spend some more time with them in the days to come.
Any advice for young people who want to enter into the world of politics.
Complaining about politics from outside is very easy. But that is a sign of your irresponsibility. If you are genuinely pained about the present state of affairs, you must come in to the system and try to rectify it from within. There is no other go. Technology has given us immense opportunities to involve in politics and social issues, without being a full-time politician. Therefore let’s try to explore those new avenues of interventions to bring in the change we long for. Mahatma Gandhi ji has said: Be the change you wish to see in the world. Let that message guide us.
Thanks VT for your time. Hope all your dreams come true and scale new heights in your political career by serving the people of Thirthala, Kerala and India . Good Luck.
Saturday, 4 June 2011
ഞാന്‍ ഒരു കിണറാണ്....
ഞാന്‍ ഒരു കിണറാണ്. വീട്ടുകിണര്‍, കുഴല്‍ക്കിണര്‍ തുടങ്ങി നിരവധി കിണറുകളുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ഒരു പഞ്ചായത്ത് കിണറാണ് ഞാന്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതീഹ്യമുറങ്ങുന്ന തൃത്താല പഞ്ചായത്തിലെ വി.കെ കടവില്‍ നിളയുടെ തീരത്താണ് എന്റെ വാസസ്ഥലം. എന്റെ പ്രായം എനിക്കറിയില്ല.... പക്ഷെ നിരവധി പ്രായത്തിലുള്ളവര്‍ക്ക് എന്നെയറിയാം. ഒരുപാട് തലമുറകള്‍ എന്റെ മുന്നിലൂടെ നടന്നു നീങ്ങിയിട്ടുണ്ട്. ഒരുകാലത്ത് എന്റെ നാട്ടുകാരുടെ പ്രധാന ജലസ്രോതസ്സായിരുന്നു ഞാന്‍. എന്നാലിന്ന് വെറുമൊരു ഇരിപ്പിടമായി ഞാന്‍ മാറിയിരിക്കുകയാണ്. എന്റെ നാടിന്റെ അടയാളമാണ് ഞാന്‍. എന്റെയടുത്ത് വരാത്തതായി ആരുമില്ല എന്റെ നാട്ടില്‍. നാട് ഉണരുന്നതിന് മുമ്പ് ഞാനുണരും. നേരം പുലര്‍ന്നാല്‍ എനിക്ക്‌് സമീപം ആളുകള്‍ എത്തി തുടങ്ങും. രാവിലെ എന്റെ പടവില്‍ ഇരുന്ന് പുകവലിക്കുന്നതും സൊറ പറയുന്നതും എന്റെ നാട്ടിലെ കാരണവന്‍മാരുടെ വിനോദമാണ്. നാട്ടിലെ ചെറിയ, ചെറിയ പ്രശ്‌നങ്ങള്‍, സമകാലീന രാഷ്ട്രീയം, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എല്ലാം ചര്‍ച്ചക്ക് വരും. അതുകൊണ്ട് തന്നെ ചെറിയ ഒരു വിജ്ഞാനകോശമായി ഞാന്‍ മാറിയിരിക്കുകയാണ്. സമയം കുറച്ച് കൂടി കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ വാസകേന്ദ്രമായി ഞാന്‍ മാറും. അതോടെ ഞാനുമൊരു വിദ്യാര്‍ത്ഥിയാകും. സ്‌കൂള്‍ ജീവിതത്തിന്റെ രസങ്ങളും രസക്കേടുകളും എന്റെ കാതിലെത്താറുണ്ട്. കലാലയ ജീവിതത്തിലെ പ്രണയ കഥകള്‍ എന്നെ ആനന്ദിപ്പിക്കാറും നഷ്ട്‌പ്രണയങ്ങളുടെ നൊമ്പരങ്ങള്‍ എന്നെ വേദനിപ്പിക്കാറുമുണ്ട്. വൈകുന്നേരമാവുന്നതോടെ ചെറുപ്പക്കാരുടെ വിശ്രമകേന്ദ്രമായി എന്നെ മാറ്റുകയായി. പിന്നെ ചിരിയും കളിയും ആരംഭിക്കുകയായി. പരസ്‌പരം പരിഹസിച്ചും തമാശ കഥകളുണ്ടാക്കിയും ഇരട്ടപേരുകള്‍ വിളിച്ചും എന്റെ പടവ് ചെറുപ്പക്കാരെ കൊണ്ട് നിറയും. കാരണവന്‍മാരുടെ മുതല്‍ ചെറിയ കുട്ടികളുടെ വരെ ഇരട്ട പേരുകള്‍ എനിക്കറിയാം. എന്റെ സമീപം കൂടുതല്‍ സമയം ചെലവഴിക്കുന്നത് ചിലര്‍ക്ക് വിനയാകാറുണ്ട്. പോലീസുകാരില്‍ നിന്ന് പിഴ ശിക്ഷ ലഭിച്ചവരും എന്റെ നാട്ടിലുണ്ട്. ചിലര്‍ എന്നിലേക്ക് വീണതും ചിലരുടെ ബാഗുകളും മറ്റും എന്നിലെത്തിയെതും എന്നെ ചുറ്റിപറ്റിയുള്ള രസകരമായ കഥകളാണ്. നാട്ടിലെ പല രഹസ്യ ചര്‍ച്ചകളും ചിലപ്പോള്‍ എന്റെ സമീപത്ത് നടക്കുന്നതകൊണ്ട് ഞാനറിയാത്ത രഹസ്യങ്ങളുമില്ല. നാട്ടുകാര്‍ക്ക് എന്നോടുള്ള പ്രിയം കൊണ്ട് തന്നെ ആരും എന്നെ മലിനപ്പെടുത്താറില്ല. എന്റെ കൂട്ടത്തില്‍പ്പെട്ട നിരവധി കിണറുകള്‍ നശിപ്പിക്കപ്പെടുമ്പോഴും എന്റെ നാട്ടുകാര്‍ എന്നെ പരിപാലിക്കുകയാണ്. വി.കെ കടവിലെ നിരവധി തലമുറകളുടെ ചരിത്രമറിയുന്ന എനിക്ക് ഇനി വരുംതലമുറയുടെ ചിരികളിയും കേട്ടസ്വദിക്കാനും നാടിന്റെ വികസനത്തിന് സാക്ഷിയാകാനും കഴിയണമെ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഞാന്‍.
എന്റെ പ്രിയ സുഹുര്‍ത്തും ,സഹാപാടിയും മായ യൂസഫ് ഷാ തൃത്താല .വി കെ കടവ് തയ്യാറാക്കിയത് .
തൃത്താല മലബാറിന്റെ കുമരകം ....
ഇപ്പോള്‍ കൂടതല്‍ സൗന്ദര്യവധിയായിരിക്കുന്നു കാരണം മണ്സൂനിന്റെ വികൃതികള്‍ മഴത്തുള്ളികളായി എന്നില്‍ പ്രഹരിക്കുന്നു...എന്റെ സൗന്ദര്യത്തിനു മേനി കൂട്ടുന്ന വെള്ളിയാംകല്ല് പാലവും ,നിളയും ,പ്രകൃതിയും ..പച്ചപ്പിന്റെ യഥാര്‍ത്ഥ സൗന്ദര്യം തുളുമ്പുന്ന വട്ടത്താണിയും ,ചീനിപ്പാറയും,മുടവന്നൂരും ,അത്താണിയും എന്നെ പ്രകൃതി രാമനീയമാക്കുന്നു...മണ്സൂനിന്റെ യദാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ എല്ലാ പ്രകൃതി സ്നേഹികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു...
തൃത്താലമലബാറിന്റെ കുമരകം എന്നറിയപെടുന്ന ഞാന്‍..
വട്ടത്താണിയിലൂടെ.... |
തൃത്താലയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു പിന്നില്‍ നിന്നുള്ള നിളയുടെ സൗന്ദര്യം. |
തൃത്താലയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിനു പിന്നില്‍ നിന്നുള്ള നിളയുടെ സൗന്ദര്യം. |
വെള്ളിയാംക്കല്ലിന്റെ ഒരു സായഹന്നവും കൂടി കടന്നു പോകുന്നു ..രാത്രിയിലെ ദീപാലങ്കാരം |
ഇപ്പോള്‍ കൂടതല്‍ സൗന്ദര്യവധിയായിരിക്കുന്നു കാരണം മണ്സൂനിന്റെ വികൃതികള്‍ മഴത്തുള്ളികളായി എന്നില്‍ പ്രഹരിക്കുന്നു...എന്റെ സൗന്ദര്യത്തിനു മേനി കൂട്ടുന്ന വെള്ളിയാംകല്ല് പാലവും ,നിളയും ,പ്രകൃതിയും ..പച്ചപ്പിന്റെ യഥാര്‍ത്ഥ സൗന്ദര്യം തുളുമ്പുന്ന വട്ടത്താണിയും ,ചീനിപ്പാറയും,മുടവന്നൂരും ,അത്താണിയും എന്നെ പ്രകൃതി രാമനീയമാക്കുന്നു...മണ്സൂനിന്റെ യദാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ എല്ലാ പ്രകൃതി സ്നേഹികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു...
തൃത്താല
Subscribe to:
Posts (Atom)