പേജുകള്‍‌

Wednesday, 22 June 2011

ബിസയര്‍തട്ടിപ്പ് തൃത്താല-പട്ടാമ്പി മേഖലയിലും

തൃത്താല: സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന പേരില്‍ ഷെയറെടുത്ത് ബിസയര്‍ഗ്രൂപ്പ് ഓഫ് കമ്പനി തട്ടിപ്പിനിരയായവര്‍ പട്ടാമ്പിയിലും തൃത്താലയിലും രംഗത്തുവന്നു. പട്ടാമ്പിസ്വദേശി അസ്‌ക്കര്‍ (36), ഞാങ്ങാട്ടിരിസ്വദേശി ഉസ്മാന്‍ഹാജി (65) എന്നിവരാണ് യഥാക്രമം പട്ടാമ്പി-തൃത്താല പോലീസ്‌സ്റ്റേഷനുകളില്‍ പരാതിനല്‍കിയത്.

ഉസ്മാന്‍ഹാജിയില്‍നിന്ന് 48,750 രൂപയും അസ്‌ക്കറില്‍നിന്ന് 14,230 രൂപയും ഷെയറായി വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പട്ടാമ്പി-തൃത്താല മേഖലകളില്‍ 900ത്തോളംപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. അറുപതോളം പേര്‍ രണ്ടുദിവസംമുമ്പ് പട്ടാമ്പിസ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

ഞാങ്ങാട്ടിരിമേഖല കേന്ദ്രീകരിച്ച് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുമെന്ന് അറിയിച്ചാണ് ഇവര്‍ ഷെയറെടുപ്പിച്ചത്. 1500 പേരായാല്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ബിസയര്‍തട്ടിപ്പ് പുറത്തുവന്നതോടെയാണ് ഇവര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. 12,250 മുതല്‍ 16,250 രൂപവരെ ഷെയറായി വാങ്ങിയിരുന്നു. ഇതില്‍ രണ്ടും മൂന്നും ഷെയറെടുത്തവരുമുണ്ട്. പരാതിയിന്മേല്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment