തൃത്താലമേഖലയില്‍ അനധികൃതക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം.മേഖലയില്‍ ക്വാറികളുമായി ബന്ധപ്പെട്ട് 1000ത്തിലധികം തൊഴിലാളികളാണ് പണിയെടുക്കുത്. മതിയായരേഖകളില്ലാതെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്.
പടിത്തറയില്‍ മാത്രം 25 ഓളം ക്വാറികളുള്ളതില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് രേഖകളുള്ളത്. മഴക്കാലമായതിനാല്‍ അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആലൂരിലെ ഒരു ക്വാറിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.ശനിയാഴ്ച രണ്ട് യൂനിയന്‍ തൊഴിലാളികള്‍ക്കും ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ ക്വാറിതൊഴിലാളികള്‍ക്കും പരിക്കേറ്റു.
എന്നാല്‍ വിഷയം ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജിയോളജി, റവന്യൂ, വകുപ്പുകളുടെ അനുമതിക്കുശേഷം പഞ്ചായത്തിന്റെയും സമ്മതപത്രമുണ്ടങ്കിലേ പ്രവര്‍ത്തിക്കാനാവൂ.
എന്നാല്‍ കഴിഞ്ഞദിവസം ഇത്തരം ക്വാറികള്‍ക്ക് രേഖകളുടെ അഭാവത്താല്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച് നോട്ടീസ് നല്‍കിയതായി പട്ടിത്തറവില്ലേജ് ഓഫിസര്‍ ടി.പി.കിഷോര്‍ അറിയിച്ചു. തൃത്താലയില്‍ ഇത്തരം ക്വോറികള്‍ക്ക് നേരത്തെ വില്ലേജ് ഓഫിസര്‍ രാധാമണി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ക്വാറികളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും മതിയായവിധം സംരക്ഷണം നല്‍കണമെന്ന് പട്ടിത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹി വി.അബ്ദുള്ളകുട്ടി ആവശ്യപ്പെട്ടു.

No comments:
Post a Comment