പേജുകള്‍‌

Thursday, 16 June 2011

തൃത്താല എ.ഇ.ഓഫിസ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തം.!

തൃത്താല ആസ്ഥാന മായിപ്രവര്‍ത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസ് സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി. നിലവില്‍ തൃത്താല സെന്ററിലെ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. ഓഫിസിനകത്തും അസൗകര്യങ്ങള്‍ നിരവധിയാണ്. ഓഫിസിന്റെ നെയിം ബോര്‍ഡ് മറ്റൊരു സ്ഥാപനത്തിന്റെ മുകളിലാണ് വെച്ചിരിക്കുന്നത്. ബോര്‍ഡ് നോക്കിപ്പോയാല്‍ നേരെചെന്നെത്തുക വ്യാപാരസ്ഥാപനത്തിലാണ്.  അതേസമയം, തൃത്താല വെള്ളിയാങ്കല്ല് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങള്‍ ഉപയോഗമില്ലാതിരിക്കയാണ്.  പ്രസ്തുത ഓഫിസ് അവിടേക്ക്  മാറ്റിസ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ തൃത്താല ഓഫിസിലെത്തുന്നവര്‍ ട്രഷറിആവശ്യങ്ങള്‍ക്ക് വീണ്ടും ബസ്‌പിടിച്ച്‌പോവേണ്ട സ്ഥിതിയാണ്.
തൃത്താല ബ്ലോക്ക് ആസ്ഥാനമെന്നനിലയില്‍ കൂറ്റനാട് മിനിസിവില്‍ സ്‌റ്റേഷന്‍ മാതൃകയില്‍ നിരവധി സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്ക് എ.ഇ.ഓഫിസ് മാറ്റിയാല്‍ ട്രഷറിയിലെത്താനും എളുപ്പമാണ്. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ബസ് സ്റ്റാന്റിന് മുകളില്‍  ഒഴിവുകളുണ്ട്. ഇവിടേക്കും പ്രവര്‍ത്തനം മാറ്റാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്ന് അധ്യാപകസംഘടന അറിയിച്ചു.

No comments:

Post a Comment